
കൊച്ചി: ബെഫിയുടെ 15-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബാങ്ക് ജീവനക്കാർക്കായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 8ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ കളമശേരി സെന്റ് ജോസഫ്‌സ് സ്പോർട്ട്‌സ് ഡോമിൽ ഇന്റർ ബാങ്ക് ഷട്ടിൽ ബാഡ്മിൻ ടൂർണമെന്റ് നടക്കും. പുരുഷ സിംഗിൾ- ഡബിൾ , വനിതാ സംഗിൾ-ഡബിൾ വിഭാഗങ്ങളിലായി 45 വയസിന് താഴെയും മുകളിലുമുള്ളവർക്ക് വ്യത്യസ്ത മത്സരങ്ങളുണ്ടാകും. 9ന് രാവിലെ 8 മുതൽ ഇന്റർ ബാങ്ക് സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് നടക്കും. ഏപ്രിൽ 25 മുതൽ 27വരെ എറണാകുളത്താണ് ബെഫി സംസ്ഥാന സമ്മേളം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |