
കൊച്ചി: വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് കുസാറ്റും ഐ.സി.ടി അക്കാഡമി ഒഫ് കേരളയും തമ്മിൽ ധാരണാപത്രം. സംയുക്ത പദ്ധതികൾ, നൂതന പരിശീലനങ്ങൾ, വ്യാവസായിക-അക്കാഡമിക് സഹകരണം എന്നിവയാണ് ലക്ഷ്യമിടുന്നത്. പ്രധാന സംരംഭങ്ങളിൽ നൈപുണ്യ പരിശീലനം, ഇന്റേൺഷിപ്പുകൾ, ഹാക്കത്തോണുകൾ, ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമുകൾ, എക്സിക്യുട്ടീവ് പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടുന്നു. നൈപുണ്യ പരിശീലനം, ഇന്റേൺഷിപ്പുകൾ തുടങ്ങിയവ ഉറപ്പാക്കുന്നു. കുസാറ്റ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ വി.സി ഡോ. എം. ജുനൈദ് ബുഷിരി, രജിസ്ട്രാർ ഡോ. എ.യു. അരുൺ , ഐ.സി.ടി സി.ഇ.ഒ മുരളീധരൻ മന്നിങ്കൽ എന്നിവർ ചേർന്ന് ധാരണാപത്രം കൈമാറി. ഐ.ടി. വിഭാഗം മേധാവി ഡോ. എം.ബി. സന്തോഷ് കുമാർ, ഡോ. ദലീഷ എം. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |