SignIn
Kerala Kaumudi Online
Friday, 23 October 2026 9.57 AM IST

'വിമാന സർവീസ് ഉപേക്ഷിക്കരുത്'

air

കൊച്ചി: കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവീസ് നിറുത്തലാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം പുനപരിശോധിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി രാം മോഹൻ നായിഡുവിന് കത്ത് നൽകി. കൊച്ചി-ലണ്ടൻ സർവീസ് ഒട്ടേറെ പ്രവാസി സമൂഹത്തിനും ബിസിനസ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഏറെ ഉപകാരപ്രദമാണ്. യു.കെയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള ധാരാളം നഴ്‌സുമാർ, അവരുടെ ജോലിസ്ഥലങ്ങൾക്കും വീടുകൾക്കും ഇടയിലുള്ള യാത്രയ്ക്കായി ഈ വിമാനത്തെ ആശ്രയിക്കുന്നു. സർവീസ് തുടരുന്നതിന് വേണ്ട അനുകൂല നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഹൈബി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL