SignIn
Kerala Kaumudi Online
Friday, 23 October 2026 9.57 AM IST

എച്ച്.എസ്.എസ്.ടി.എ ജില്ലാ സമ്മേളനം

padam

കൊച്ചി: ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (എച്ച്.എസ്.എസ്.ടി.എ)ജില്ലാ സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ മുഹമ്മദ് ഷിയാസ് മുഖ്യാതിഥിയായിരുന്നു. തുടർന്ന് നടന്ന യാത്ര അയപ്പ് സമ്മേളനവും അനുമോദന സമ്മേളനവും കളമശേരി മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസി പീറ്റർ ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരെയും സ്‌കൂൾ കായികമേളയിൽ ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റിക്കു വേണ്ടി മികച്ച സേവനം കാഴ്ചവച്ച അദ്ധ്യാപകരെയും ആദരിച്ചു. ജില്ലാ പ്രസിഡന്റ് സുജാത ജി. അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് മുഖ്യപ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL