
കൊച്ചി: മത്സ്യബന്ധന മേഖലയിൽ സമഗ്രമായ സ്വകാര്യവത്കരണ നടപടികൾക്ക് വഴിമരുന്നിടുന്ന നിർദ്ദേശങ്ങളാണ് കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കേരള മത്സ്യ തൊഴിലാളി ഐക്യവേദി (ടി.യു സി.ഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ്. 25000 കോടി രൂപ രംഗത്ത് നീക്കിവച്ചിട്ടുണ്ട്. മുമ്പ് പ്രധാനമന്ത്രി മത്സ്യ സമ്പാദക യോജനയിലൂടെ 20,000 കോടി രൂപ പ്രഖ്യാപിച്ചത് എന്തിനൊക്കെയാണ് ചെലവഴിച്ചതെന്ന് വിലയിരുത്തിയിട്ടില്ല. ബ്ലൂ ഇക്കോണമിയുടെ ഭാഗമായി കപ്പൽ നിർമ്മാണ മേഖലയുടെ വിപുലീകരണം ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വൻ കുടിയൊഴിപ്പിക്കൽ വേണ്ടി വരുന്ന പദ്ധതികളുടെ ഭാഗമാണിത്. തൊഴിൽ സാന്ദ്രമായ ഈ മേഖലയുടെ ആധുനികവത്കരണവും സഹകരണവത്കരണവും ഉറപ്പ് വരുത്തണമെന്ന ആവസ്യം ബഡ്ജറ്റ് നിഷ്‌ക്കരുണം തള്ളിക്കളഞ്ഞിരിക്കുകയാമെന്നും ചാൾസ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |