SignIn
Kerala Kaumudi Online
Friday, 23 October 2026 7.59 AM IST

ജയചന്ദ്രോത്സവം: രജിസ്‌ട്രേഷന് തുടക്കം

jayachandra

കൊച്ചി: ഗായകൻ പി. ജയചന്ദ്രന്റെ അനുസ്മരണാർത്ഥം മലയാള കാവ്യസാഹിതി സംഘടിപ്പിക്കുന്ന ജയചന്ദ്രോത്സവം ഗാനാലാപന മത്സര പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചുവെന്ന് ജനറൽസെക്രട്ടറി സുഷമ ശിവരാമൻ, പ്രസിഡന്റ് കാവാലം അനിൽ എന്നിവർ അറിയിച്ചു. പി. ജയചന്ദ്രൻ ആലപിച്ച ഗാനത്തിന്റെ ബാക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെയുള്ള ഓഡിയോ ക്ലിപ്പ്, മത്സരാർത്ഥിയുടെ പേര്, ഫോൺ നമ്പർ, രജിസ്ട്രേഷൻ ഫീസായ 100രൂപ അടച്ചതിന്റെ സ്‌ക്രീൻ ഷോട്ട് എന്നിവ തന്നിരിക്കുന്ന നമ്പറിൽ ഫെബ്രുവരി 15ന് മുമ്പായി അയയ്ക്കണം. മൂന്ന് ഘട്ടങ്ങളിലായാണ് പരിപാടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വിജയികളാകുന്നവർക്ക് 20001, 10001, 5001 ക്യാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും ലഭിക്കും. വിവരങ്ങൾക്ക്: 98956 11615

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL