
കൊച്ചി: കേരള സംസ്കൃത അദ്ധ്യാപക ഫെഡറേഷന്റെ (കെ.എസ്.ടി.എഫ്) ജില്ലാസമ്മേളനം തമ്മനം സുകൃതീന്ദ്ര ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. വി. നിത്യാനന്തഭട്ട് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീവ് ജി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഭിലാഷ് ടി. പ്രതാപ് അദ്ധ്യക്ഷനായി. ഈ വർഷം വിരമിക്കുന്ന കെ.കെ. രാജി, ആർ. ഷീജ, എം.സി. സരസു, ബേബി സ്വപ്ന, ആശ കുരിയാക്കോസ്, എം.എൻ. സാനു എന്നിവർക്ക് യാത്രയയപ്പ് നൽകി. ജില്ലാ സെക്രട്ടറി കെ.എസ്. സന്ദീപ്, സംസ്ഥാന സമിതി അംഗം സി.പി. അജിമോൻ, ഇ.ഡി. പുഷ്പലത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |