SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

അടുത്തൊരു ബെല്ലോട് കൂടി....

drama

കൊച്ചി: ഏഴ് നാടകരാവിനൊരുങ്ങി ജില്ല. കേരള സംഗീത നാടക അക്കാഡമി മദ്ധ്യമേഖലാ അമച്വർ നാടകമത്സരത്തിന് നാളെ വൈകിട്ട് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ കർട്ടനുയരും. 5.30ന് ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും. അക്കാഡമി നിർവാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിക്കും. മേയർ അഡ്വ. എം. അനിൽകുമാർ മുഖ്യാതിഥിയായിരിക്കും. അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി, ടി.ജെ. വിനോദ് എം.എൽ.എ, അക്കാഡമി അംഗങ്ങളായ സഹീർ അലി, കലാഭവൻ പ്രസാദ്, ഫൈൻ ആർട്‌സ് സൊസൈറ്റി ടി.പി. രമേശ്, എറണാകുളം ജില്ലാ കേന്ദ്രകലാസമിതി പ്രസിഡന്റ് കെ. ജയചന്ദ്രൻ നായർ, പി.ജെ. ആന്റണി ഫൗണ്ടേഷൻ സെക്രട്ടറി പി.ആർ. റെനീഷ് തുടങ്ങിയവർ പങ്കെടുക്കും. കേരള ഫൈൻ ആർട്സ് സൊസൈറ്റി, ജില്ലാ കേന്ദ്ര കലാസമിതി, പി.ജെ. ആന്റണി ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് നാടകമത്സരം സംഘടിപ്പിക്കുന്നത്.

ആറിൽ രണ്ട്
മദ്ധ്യമേഖലയിൽ ആറ് നാടകങ്ങളാണ് മത്സരിക്കുന്നത്. ഇതിൽ രണ്ട് നാടകങ്ങൾ സംസ്ഥാനത്തിലേക്ക് തിരഞ്ഞെടുക്കും. വടക്കൻ- തെക്കൻ മേഖലാ നാടകമത്സരം ഇതിനോടകം പൂർത്തിയായി. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അക്കാഡമി അമച്വർ നാടകമത്സരം വീണ്ടും ആരംഭിച്ചത്.

7PM

അമച്വർ നാടകമത്സരത്തിന്റെ ഭാഗമായി, ജില്ലയിലെ മൺമറഞ്ഞ നാടകപ്രവർത്തകരെ അനുസ്മരിക്കും. ഓരോദിവസം ഓരോ വ്യക്തികളെന്ന രീതിയിലാണ് പരിപാടി ഒരുക്കിയിട്ടുള്ളത്. ശേഷം കൃത്യം ഏഴിന് നാടകം ആരംഭിക്കും. 9ന് നാടകമില്ല.

 ദിവസം - നാടകം - സമിതി
 5 - കൂടദേശ്യം - നാടക അരങ്ങ് നന്ത്യാട്ടുകുന്നം - പറവൂർ
 6 - ജനുസ് - മാജിക്കൽ തിയേറ്റർ ഫോറം - അരിമ്പൂർ
7 - ദന്താശുപത്രിക്കും ഗ്രന്ഥശാലയ്ക്കും ഇടയിലൊരുകാലം - കലാപാഠശാല- ആറങ്ങോട്ടുകര
 8 - പൊറാട്ട് - പഞ്ചമി തിയറ്റേഴ്‌സ് - അടാട്ട്
10 - വെയ്യ് രാജാ വെയ്യ് - നാടകവീട് അന്തിക്കാട് - അന്തിക്കാട്
 11 - സെനീബ - ദർശനകലാകേന്ദ്രം - കട്ടപ്പന

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL