SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 AM IST

വടക്കുംനാഥ ക്ഷേത്രത്തിൽ പാർട്ടിക്ക് ഉത്സവം നടത്തണം

kunjamu

ആവശ്യവുമായി അന്യമതസ്ഥനായ പാർട്ടി സെക്രട്ടറി ബോർഡ് യോഗത്തിൽ

 ദേവസ്വം ഓംബുഡ്സ്മാന് പരാതി

കൊച്ചി: തൃശൂർ പൂരത്തിനൊരുങ്ങുന്ന വടക്കുംനാഥൻ ക്ഷേത്രത്തിലെ കാലാവധി കഴിഞ്ഞ ഉപദേശക സമിതിയെ പുന:സ്ഥാപിക്കാൻ പാർട്ടി നീക്കം ശക്തം. ഇതിനെതിരെ ദേവസ്വം ഓംബുഡ്സ്മാന് പരാതി. പാർട്ടി ലോക്കൽ സെക്രട്ടറി പ്രസിഡന്റായിരുന്ന സമിതിക്കെതിരെ വലിയ സാമ്പത്തിക ക്രമക്കേടിന് ഓഡിറ്റ് റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടുമുണ്ട്.

ഇടതുനേതാക്കളായ രണ്ട് ദേവസ്വം ബോർഡ് അംഗങ്ങളും ദേവസ്വം സെക്രട്ടറിയും ദേവസ്വം കമ്മിഷണറും പങ്കെടുത്ത യോഗത്തിൽ വന്ന് ക്രൈസ്തവനായ ‌മേൽഘടകത്തിന്റെ സെക്രട്ടറി മുൻഉപദേശക സമിതിയെ ആഘോഷ കമ്മിറ്റിയാക്കി നോമിനേറ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചതായാണ് വിവരം.

പ്രസിഡന്റിന്റെ കാലാവധി കഴിഞ്ഞതിനാൽ രണ്ട് അംഗങ്ങൾ മാത്രമാണ് ദേവസ്വം ബോർഡിലുള്ളത്. നയപരമായ തീരുമാനങ്ങളെടുക്കുക ബുദ്ധിമുട്ടാണ്. തൃശൂരിൽ തന്നെയുള്ള ഭക്തനാണ് ഓംബുഡ്സ്മാന് പരാതി നൽകിയിട്ടുള്ളത്.

മുൻസമിതി തന്നെ ശിവരാത്രി മഹോത്സവം നടത്തണമെന്നാണ് സെക്രട്ടറിയുടെ നിലപാട്. ദേവസ്വം യോഗത്തിൽ പാർട്ടി സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ തന്നെ ക്ഷേത്രച്ചുമതലുള്ള ഉന്നത പാർട്ടി നേതാവിന്റെ അടുത്ത ബന്ധു കൂടിയായ ഉദ്യോഗസ്ഥ ഇതിനെ എതിർത്തെങ്കിലും ഫലമുണ്ടായില്ല.

 ആഘോഷങ്ങൾ ബോർഡ് നേരിട്ട്

ശിവരാത്രിക്ക് വടക്കുംനാഥനിൽ നടക്കുന്ന ആഘോഷങ്ങൾ ബോർഡ് നേരിട്ടാണ് ഇക്കുറി സംഘടിപ്പിക്കുന്നത്. തിരുവാതിര മഹോത്സവവും ദേവസ്വം നേരിട്ടാണ് നടത്തിയത്. ശിവരാത്രി മഹോത്സവത്തിനുള്ള മുന്നൊരുക്കങ്ങൾ ബോർഡ് ഏതാണ്ട് പൂർത്തിയാക്കി.

ഭയം ഭക്തരുടെ പ്രതിഷേധം

സംഭവത്തിൽ ഭക്തരുടെ പ്രതിഷേധമുണ്ടാകുമെന്നാണ് അവരുടെ ഭയം. ഹൈക്കോടതി ഉത്തരവു പ്രകാരം കഴിഞ്ഞ നവംബർ ഒന്നിന് മുമ്പ് കാലാവധി കഴിഞ്ഞ ക്ഷേത്രങ്ങളിൽ ആഘോഷ കമ്മിറ്റികൾ മാത്രമേ രൂപീകരിക്കാനാവൂ. വടക്കുംനാഥനിൽ മുൻസമിതി ഗുരുതരമായ ക്രമക്കേടുകൾ നേരിടുന്നതിനാൽ അവരെ സഹകരിപ്പിക്കുന്നതിന് ഉദ്യോഗസ്ഥർ വിമുഖരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL