SignIn
Kerala Kaumudi Online
Friday, 23 October 2026 7.58 AM IST

പുരാവസ്തു ലോകം ഇതാ കൺമുന്നിൽ !

coins

കൊച്ചി : എലിസബത്ത് രാഞ്ജിക്കായി പ്രദർശനത്തിന് വച്ച കറൻസികൾ മുതൽ ചെഗുവേരയുടെ ഒപ്പുള്ള കറൻസി വരെ ! എണ്ണിയാലൊടുങ്ങാത്ത അത്രയും നാണയശേഖരങ്ങളും ചരിത്രത്തിന്റെ നേരടയാളമായ പുരാവസ്തുക്കളും വേറെ. ഇവയെല്ലാം ഏഴിന് പനമ്പിള്ളി നഗർ റോട്ടറി ക്ലബിൽ ആരംഭിക്കുന്ന കൊച്ചിൻ ഹെറിട്ടേജ് എക്‌സ്‌പോയിൽ ഒരുക്കിയിരിക്കുന്നു.

വേണാട്, തിരുവിതാംകൂർ, കൊച്ചി, മലബാർ കാലഘട്ടങ്ങളിലെ നാണയങ്ങൾ, റോമൻ നാണയങ്ങൾ തുടങ്ങിയവ പ്രദർശനത്തിനുണ്ടാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആറുപേരുടെ ശേഖരത്തിൽ നിന്നുള്ള വസ്തുക്കളാണിവ. നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും ലേലവും ശനിയാഴ്ച പ്രദർശനത്തിന്റെ ഭാഗമായി നടക്കും. കുട്ടികൾക്കായി കൗതുകകരമായ നാണയങ്ങളും സ്റ്റാമ്പുകളും സമ്മാനമായും ഒരുക്കിയിട്ടുണ്ട്.പ്രവേശനം സൗജന്യം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL