SignIn
Kerala Kaumudi Online
Friday, 23 October 2026 7.58 AM IST

ബഡ്ജറ്റ് മദ്ധ്യ വർഗത്തിന് ഗുണം

budjet-pallical

മട്ടാഞ്ചേരി: ഉപഭോഗം വർദ്ധിപ്പിക്കുകയും മദ്ധ്യവർഗത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നതാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റെന്ന് ഇന്ത്യൻ ചേംബർ അഭിപ്രായപ്പെട്ടു. സാമ്പത്തികം വീണ്ടെടുക്കൽ, സാമ്പത്തിക സ്ഥിരത, സമഗ്രമായ വളർച്ച എന്നിവയ്ക്കും ഇന്ത്യയുടെ ആഗോള മത്സര ക്ഷമത ശക്തിപ്പെടുത്തുന്നതിനുമുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതുമാണ്. പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ആവശ്യമില്ലെന്നതാണ് ഏറ്റവും വലിയ മാറ്റം. 80 ശതമാനം നികുതിദായകർക്ക് ഗുണം ചെയ്യും . മുതിർന്ന പൗരന്മാർക്കുള്ള ടി.ഡി.എസ് പരിധിയിലെ മാറ്റങ്ങളും വാടക പരിധി വർദ്ധിപ്പിച്ചതും ഇടത്തരക്കാരുടെ പോക്കറ്റുകളിലേക്ക് കൂടുതൽ പണം നിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ഒന്നാണ് ബഡ്ജറ്റെന്ന് അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL