കൊച്ചി: ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ കൊച്ചിയും എറണാകുളം മഹാരാജാസ് കോളേജ് ഹിന്ദി വിഭാഗവും ചേർന്ന് അഞ്ച്, ആറ്, ഏഴ് തീയതികളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. പരിസ്ഥിതി വിമർശനം : സാഹിത്യ, ശാസ്ത്ര, സാമൂഹ്യശാസ്ത്രതലങ്ങളിൽ എന്ന വിഷയത്തിൽ കോളേജിൽ നടക്കുന്ന സെമിനാർ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. സെമിനാറിന്റെ രണ്ടാം ദിനമായ 6ന് മേധാ പട്കർ മുഖ്യപ്രഭാഷണം നടത്തും. വിവിധ സെഷനുകളിലായി വിദഗ്ദ്ധർ പങ്കെടുക്കും. ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ പ്രസിഡന്റ് ഡോ. എൻ മോഹനൻ, സെക്രട്ടറി ഡോ.കെ വനജ, ഹിന്ദി വിഭാഗാം മേധാവി ഡോ. എസ് അഞ്ജലി, പ്രൊഫ. പി എൽ അനിത എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |