
കൊച്ചി: ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സൗത്ത് സ്റ്റാർ റെയിൽ ഇന്ത്യയുടെ ആദ്യ ഭാരത് ഗൗരവ് ട്രെയിൻ യാത്ര ഏപ്രിൽ രണ്ടിന് ആരംഭിക്കും. കശ്മീർ, ആഗ്ര, ഡൽഹി, അമൃത്‌സർ എന്നിവിടങ്ങളിലേക്ക് 15 ദിവസം നീളുന്നതാണ് യാത്ര. താമസം, ഭക്ഷണം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനമെല്ലാം പാക്കേജിൽ ഉൾപ്പെടും. യാത്രയ്ക്ക് റെയിൽവേ മന്ത്രാലയം 33 ശതമാനം സബ്‌സിഡി നൽകുന്നുണ്ട്. തേർഡ് എ.സിക്ക് 49,900 രൂപ, സെക്കൻഡ് എ.സിക്ക് 60,100 രൂപ, ഫസ്റ്റ് എ.സിക്ക് 65,500 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. wwwt.raintour.in മാത്രമേ ബുക്കിംഗ് നടത്താൻ കഴിയൂ. വിശദാംശങ്ങൾക്ക്: 7305 85 85 85
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |