SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

അൾത്താരയിലും സംഘർഷം: കലഹമടങ്ങാതെ കുർബാനത്തർക്കം

kurbana

കൊ​ച്ചി​:​ ​വൈ​ദി​ക​രും​ ​വി​ശ്വാ​സി​ക​ളും​ ​ചേ​രി​തി​രി​ഞ്ഞ് ​പ​ള്ളി​യു​ടെ​ ​അ​ൾ​ത്താ​ര​യി​ലും​ ​പു​റ​ത്തും​ ​പ​ര​സ്‌​പ​രം​ ​കൈ​യേ​റ്റം​ ​ചെ​യ്യു​ന്ന​ ​വി​ധ​ത്തി​ലേ​യ്‌​ക്ക് ​കു​ർ​ബാ​ന​ത്ത​ർ​ക്കം​ ​വീ​ണ്ടും​ ​വ​ഷ​ളാ​യി.​ ​ക​ർ​ശ​ന​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന​ ​സി​റോ​മ​ല​ബാ​ർ​സ​ഭാ​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​മു​ന്ന​റി​യി​പ്പും​ ​അ​വ​ഗ​ണി​ച്ചാ​ണ് ​ഇ​രു​വി​ഭാ​ഗ​വും​ ​തെ​രു​വി​ലി​റ​ങ്ങു​ന്ന​ത്.
എ​റ​ണാ​കു​ളം​ ​അ​തി​രൂ​പ​ത​യു​ടെ​ ​ത​ല​യോ​ല​പ്പ​റ​മ്പ് ​പ്ര​സാ​ദ​ഗി​രി​ ​സെ​ന്റ് ​സെ​ബാ​സ്റ്റ്യ​ൻ​ ​പ​ള്ളി​യി​ലു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​മാ​ണ് ​സ​ഭ​യ്ക്ക് ​വീ​ണ്ടും​ ​നാ​ണ​ക്കേ​ടാ​യ​ത്.​ ​സം​ഘ​ർ​ഷ​ത്തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ഇ​രു​വി​ഭാ​ഗ​ങ്ങ​ളും​ ​വ്യാ​പ​ക​മാ​യി​ ​പ്ര​ച​രി​പ്പി​ച്ച​തോ​ടെ​ ​സ​ഭാ​നേ​തൃ​ത്വം​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യെ​ങ്കി​ലും​ ​ചേ​രി​തി​രി​വ് ​തു​ട​രു​ക​യാ​ണ്.

സി​ന​ഡ് ​അം​ഗീ​ക​രി​ച്ച​ ​ഏ​കീ​കൃ​ത​ ​കു​ർ​ബാ​ന​ ​അ​ർ​പ്പി​ക്കാ​നെ​ത്തി​യ​ ​വി​കാ​രി​യു​ടെ​ ​ചു​മ​ത​ല​ ​വ​ഹി​ക്കു​ന്ന​ ​ഫാ.​ ​ജോ​ൺ​ ​തോ​ട്ടു​പു​റ​ത്തെ​ ​ജ​നാ​ഭി​മു​ഖ​ ​കു​ർ​ബാ​ന​ ​അ​നു​കൂ​ലി​ക​ൾ​ ​ത​ട​ഞ്ഞു.​ ​പ​ള്ളി​ ​വി​കാ​രി​ ​ഫാ.​ ​ജെ​റി​ൻ​ ​പാ​ല​ത്തി​ങ്ക​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഫാ.​ ​ജോ​ണി​നെ​ ​ത​ട​ഞ്ഞ​ത്.​ ​അ​ൾ​ത്താ​ര​യി​ൽ​ ​നി​ന്ന് ​ഫാ.​ ​ജോ​ണി​നെ​ ​ത​ള്ളി​ ​പു​റ​ത്താ​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​തു​ട​ർ​ന്ന് ​ഇ​രു​വി​ഭാ​ഗ​വും​ ​ത​മ്മി​ൽ​ ​ഉ​ന്തും​ ​ത​ള്ളു​മു​ണ്ടാ​യി.​ ​ഫാ.​ ​ജോ​ണി​നെ​തി​രെ​ ​ജാ​മ്യ​മി​ല്ലാ​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​പൊ​ലീ​സ് ​കേ​സെ​ടു​ക്കു​ക​യും​ ​ചെ​യ്‌​തു.
അ​തേ​സ​മ​യം,​​​ ​നി​ല​വി​ലെ​ ​അ​തി​രൂ​പ​താ​ ​ഭ​ര​ണ​സ​മി​തി​യെ​ ​മാ​റ്റാ​തെ​യും​ ​വൈ​ദി​ക​ർ​ക്കെ​തി​രാ​യ​ ​ന​ട​പ​ടി​ക​ൾ​ ​പി​ൻ​വ​ലി​ക്കാ​തെ​യും​ ​അ​തി​രൂ​പ​താ​ ​വി​കാ​രി​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​ജോ​സ​ഫ് ​പാം​ബ്ലാ​നി​യ​മാ​യി​ ​വൈ​ദി​ക​രോ​ ​വി​ശ്വാ​സി​ക​ളോ​ ​ച​ർ​ച്ച​യ്ക്ക് ​ത​യ്യാ​റാ​കി​ല്ലെ​ന്ന് ​അ​തി​രൂ​പ​ത​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​അ​റി​യി​ച്ചു.
ച​ർ​ച്ച​ക​ൾ​ ​മേ​ജ​ർ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പും​ ​സി​ന​ഡും​ ​പ്ര​ഹ​സ​ന​മാ​യി​ ​മാ​റ്റു​ക​യാ​ണ്.​ ​കു​ർ​ബാ​ന​ ​നി​ര​ക്ക് ​വ​ർ​ദ്ധി​പ്പി​ച്ച​ത് ​വൈ​ദി​ക​സ​മി​തി​യി​ൽ​ ​ആ​ലോ​ചി​ക്കാ​തെ​യാ​ണ്.​ ​തോ​ന്നി​യ​തു​പോ​ലെ​ ​നി​ര​ക്ക് ​വ​ർ​ദ്ധി​പ്പി​ച്ച​ത് ​വൈ​ദി​ക​രോ​ ​വി​ശ്വാ​സി​ക​ളോ​ ​അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ​അ​തി​രൂ​പ​ത​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​അ​റി​യി​ച്ചു.

കുർബാനയെ അവഹേളിച്ചു

ആക്രമണം നടത്തിയവർക്കെതിരെ നടപടികൾ ആരംഭിച്ചതായി സഭാവക്താവ് അറിയിച്ചു. കുർബാന ചൊല്ലിയ വൈദികനെ തള്ളിയിടുകയും അൾത്താരയുടെ പരിശുദ്ധി കളങ്കപ്പെടുത്തുകയും ചെയ്‌തതായി അദ്ദേഹം പറഞ്ഞു. വൈദികന് നേരെയുണ്ടായത് കുർബാനയെ അവഹേളിക്കുന്ന ഗുരുതരമായ തെറ്റാണെന്ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും അതിരൂപതാ വികാരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിയും പറഞ്ഞു. സാമാന്യമര്യാദ ലംഘിച്ച് ആക്രമത്തിൽ പങ്കെടുത്തവർക്കെതിരെ സഭാ നിയമപ്രകാരവും സിവിൽ നിയമപ്രകാരവും നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.

ഉത്തരവ് ലംഘിച്ചെന്ന്

കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കെ ഫാ. ജോൺ തോട്ടുപുറവും സംഘവും കുർബാന അർപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്ന് അതിരൂപതാ സംരക്ഷണ സമിതിപറഞ്ഞു. കുർബാന അർപ്പിക്കരുതെന്ന ഡിവൈ.എസ്.പിയുടെ നിർദ്ദേശം ലംഘിച്ച് പള്ളിയിലെത്തിയപ്പോഴാണ് വിശ്വാസികൾ തടങ്ങത്. ഫാ. ജോണിനെ അനുകൂലിക്കുന്നവർ വികാരി ഫാ. ജെറിൻ പാലത്തിങ്കലിനെ ആക്രമിക്കുകയായിരുന്നെന്ന് സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പ്രസ്‌താവനയിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KURBANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL