
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ ചൂണ്ടി പയസ് ടെൻത് ഹാളിൽ സംഘടിപ്പിച്ച കാൻസർ ദിനാചരണവും സ്തനാർബുദ സാധ്യതാ പരിശോധനാ ക്യാമ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അദ്ധ്യക്ഷനായി. സഹൃദയ അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, പ്രമോട്ടർ സി. ആൻസി മണിയങ്കോട്ട്, ഭാരതമാതാ കൊമേഴ്സ് ആൻഡ് ആർട്സ് കോളേജ് ഡയറക്ടർ ഫാ. ജേക്കബ് പുതുശേരി, ഭാരതമാതാ കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഡെയ്സി സെബാസ്റ്റ്യൻ, പ്രസന്ന പ്രകാശൻ, ഷൈജി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |