SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

'ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കരുത്'

ambeskar

കാ​ക്ക​നാ​ട്:​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യു​ടെ​ ​പേ​രി​ൽ​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ,​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​ഫ​ണ്ട് ​സ​ർ​ക്കാ​ർ​ ​വെ​ട്ടി​ക്കു​റ​ച്ച​ത് ​ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണെ​ന്ന് ​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​അം​ബേ​ദ്ക​ർ​ ​സാം​സ്കാ​രി​ക​ ​സ​മി​തി​ ​പ്ര​സി​ഡ​ന്റ് ​ടി.​എം​ ​ത​ങ്ക​പ്പ​ൻ​ ​പ​റ​ഞ്ഞു.​ ​വി​വി​ധ​ ​സ്കോ​ള​ർ​ഷി​പ്പി​ന്റെ​ ​കു​റ​വ് ​മൂ​ലം​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു​ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​ ​ഭാ​വി​ ​അ​പ​ക​ട​ത്തി​ലാ​ണ്.​ ​ഊ​രു​ക​ൾ​ ​രൂ​പീ​ക​രി​ക്ക​ൽ,​ ​വാ​ത്സ​ല്യ​നി​ധി,​ ​മി​ശ്ര​ ​വി​വാ​ഹി​ത​ർ​ക്കു​ള്ള​ ​ധ​ന​സ​ഹാ​യം,​ ​ തു​ട​ങ്ങി​യ​വ​യെ​ ​പ​രി​പൂ​ർ​ണ​മാ​യും​ ​ഒ​ഴി​വാ​ക്കി​യ​തും​ ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.​ ​തൃ​ക്കാ​ക്ക​ര​ ​ന​ഗ​ര​സ​ഭ​ ​മു​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​എം.​ടി.​ഓ​മ​ന,​ ​സ​മി​തി​ ​സെ​ക്ര​ട്ട​റി​ ​ടി.​എ.​സു​പ്ര​ൻ,​ ​എം.​കെ.​ത​ങ്ക​പ്പ​ൻ,​ ​വി.​ടി.​വേ​ലാ​യു​ധ​ൻ,​ ​ടി.​കെ.​വാ​സു​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SCST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL