
കൊച്ചി: പട്ടാളപ്പുഴുവിനെ (ബ്ലാക്ക് സോൾജിയർ ഫ്ളൈ) ഉപയോഗിച്ച് ജൈവമാലിന്യങ്ങളിൽ നിന്ന് പ്രോട്ടീൻ ഉത്പാദിപ്പിക്കുന്ന ബ്രഹ്മപുരത്തെ ജൈവമാലിന്യ സംസ്കരണ കേന്ദ്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് സന്ദർശിച്ചു. ഫാബ്കോ സ്ഥാപിച്ച പ്ളാന്റിൽ 12,000 ടൺ മാലിന്യം പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് സംസ്കരിച്ച് മൂല്യവർദ്ധിത ഉത്പന്നമായ പോഷകമാക്കി മാറ്റി. ഫ്രാസ് എന്ന വളവും ഉത്പാദിപ്പിക്കുന്നുണ്ട്. രാജ്യത്തെ ഇത്തരം ആദ്യ സംരംഭമാണിത്. മന്ത്രിയോടൊപ്പം മേയർ അഡ്വ. എം അനിൽകുമാർ, വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ഫാബ്കോ ഡയറക്ടർമാരായ പി.വി നിയാസ്, പി.എ ലത്തീഫ് എന്നിവരും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |