
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഗവ. സംസ്കൃതം എച്ച്.എസ്.എസിലെ വാർഷികാഘോഷം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ മുഖ്യപ്രഭാഷണം നടത്തി. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയവർക്കുള്ള സമ്മാനദാനം കൗൺസിലർ സാവിത്രി നരസിംഹറാവു നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി കെ.എൻ. സജിയെ ആദരിച്ചു. പ്രിൻസിപ്പൽ എ.ശ്രീകല, കെ.ജി. ശോഭന, സിന്ധു ബി. കുന്നത്ത്, ധന്യ ശേഖർ, പി.എ.അമീറ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിൽ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |