SignIn
Kerala Kaumudi Online
Friday, 23 October 2026 4.14 PM IST

ബഡ്ജറ്റ് സ്വാഗതാർഹം

budjet

മട്ടാഞ്ചേരി : വിജ്ഞാനം, ആരോഗ്യം, വിനോദസഞ്ചാരം എന്നിവയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയായി കേരളത്തെ മാറ്റുകയെന്ന കാര്യങ്ങളാണ് ബഡ്ജറ്റിൽ ഊന്നൽ നൽകിയിട്ടുള്ളതെന്ന് ഇന്ത്യൻ ചേംബർ. പ്രചാരണത്തിന് 50 കോടി ഉൾപ്പെടെ 1050 കോടിയാണ് ആരോഗ്യമേഖലയ്ക്ക് അനുവദിച്ചിട്ടുള്ളത് വിഴിഞ്ഞം തുറമുഖം പ്രയോജനപ്പെടുത്തുന്നതിനായി തെക്കൻ കേരളത്തിലേക്കുള്ള തുറമുഖം വികസിപ്പിക്കുന്നതിനും റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിന് 3000 കോടി ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട് . 30-ലധികം വ്യവസായ പാർക്കുകൾ, ചെറുകിട, നാനോ വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, തോട്ടങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയവയ്ക്ക് സബ്‌സിഡികൾ ഉൾപ്പെടെ 1800 കോടിയുടെ വ്യവസായങ്ങൾക്കുള്ള വകയിരുത്തൽ കേരളത്തിൽ വരാനിരിക്കുന്ന കൂടുതൽ പുതിയ സൗകര്യങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് പ്രസിഡന്റ് അക്ഷയ് അഗർവാൾ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL