
കൊച്ചി: ടി.ജെ. വിനോദ് എം.എൽ.എയുടെ 'കരുതലായ് എറണാകുളം' സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായുള്ള സൗജന്യ കണ്ണട വിതരണവും കണ്ണ് പരിശോധനയും നടത്തി. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, മനു ജേക്കബ്, ഡോ. ജുനൈദ് റഹ്മാൻ, ഐ.എം.എ സെക്രട്ടറി ഡോ.സച്ചിൻ സുരേഷ്, വിജു ചൂളയ്ക്കൽ, സനൽ നേടിയതറ, സിന്റാ ജേക്കബ് ഉൾപ്പടെയുള്ളവർ പ്രസംഗിച്ചു. ഡിസംബറിൽ നടന്ന ക്യാമ്പിൽ പങ്കെടുത്ത 487പേർക്കാണ് കണ്ണട വിതരണം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |