
കൊച്ചി: ഹാർട്ട് ഫെയിലിയർ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (എച്ച്.എഫ് എ.ഐ 2025) 11ാമത് ദേശീയ സമ്മേളനം ഹോട്ടൽ ക്രൗൺ പ്ലാസയിൽ തുടക്കമായി. ഹൃദയാഘാത രോഗങ്ങളുടെ നിർണയത്തിലും ചികിത്സയിലുമുള്ള ശാസ്ത്ര പുരോഗതികളും നൂതന രീതികളും ചർച്ച ചെയ്യുന്ന സമ്മേളനം വേൾഡ് ഹാർട്ട് ഫെഡറേഷന്റെ നിയുക്ത പ്രസിഡന്റ് ഡോ. ഡി. പ്രഭാകർ ഉദ്ഘാടനം ചെയ്തു. ഡോ. എബ്രഹാം ഉമ്മൻ, ഡോ. ഉദയ് എം. ജാദവ് , ഡോ. വിജയ്കുമാർ ചോപ്ര, ഡോ. ബഗീരഥ് രഘുരാമൻ, ഡോ. ജോർജ് കോശി എ, ഡോ. ജയഗോപാൽ പി.ബി., ഡോ. എസ്. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |