
ആലുവ: ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് തിരിച്ചെത്തിയ ആലുവ കുന്നത്തേരി സ്വദേശി സി.എസ്. അഭിജിത്തിന് ആലുവ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ജില്ലയിലെ ഏക എൻ.സി.സി കേഡറ്റ് ബറ്റാലിയൻ അംഗമാണ് കാലടി ശ്രീശങ്കര കോളജിലെ ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സ് മൂന്നാം വർഷ വിദ്യാർത്ഥിയായ അഭിജിത്ത്. കേരള ലക്ഷദ്വീപ് കമാൻഡൻഡ് എൻ.സി.സി കേഡറ്റ് ബറ്റാലിയൻ അംഗമായാണ് ഡൽ ഹിയിലെത്തിയത്. ചൂർണിക്കര കുന്നത്തേരി ചേലക്കാട് വീട്ടിൽ മിനി - സഹദേവൻ ദമ്പതികളുടെ മകനാണ്. വൈകിട്ട് കുന്നത്തേരിയിൽ അനുമോദന യോഗവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |