
കൊച്ചി: കേരള ബോഡി ബിൽഡിംഗ് അസോസിയേഷന്റെ 16-ാമത് സംസ്ഥാന ശരീരസൗന്ദര്യ മത്സരം 16ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള സ്പോർട്സ് കൗൺസിലിന്റെയും ജില്ല സ്പോർട്സ് കൗൺസിലിന്റെയും അംഗികാരത്തോടെ ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷനാണ് സംഘാടകർ. 16ന് രാവിലെ 10മുതൽ വൈകിട്ട് 6വരെയാണ് മത്സരം.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ്, വനിത, ഫിസിക്കലി ചലഞ്ച്, വുമൺ ഫിസിക്, മെൻ ഫിസിക് വിഭാഗങ്ങളിലാണ് മത്സരം. വിജയികൾക്ക് 5ലക്ഷംരൂപയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുമെന്ന് സംഘാടകരായ ലാഷി ജോൺ പീറ്റർ, ബാബു ചെറിയാൻ, സേവ്യർ ജോസഫ്, എം.ഡി.റാഫേൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |