പനങ്ങാട്: ഹരിത കേരള മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും കുമ്പളം ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജലഗുണനിലവാര പരിശോധനാ ലാബ് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.ആർ. പ്രസന്നകുമാരി ലാബ് ഉപകരണങ്ങൾ ഏറ്റുവാങ്ങി. മെമ്പർ ഷീലാ ബോധാനന്ദൻ, ഹെഡ്മിസ്ട്രസ് കെ.ടി. ജിൻസി, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി. ജോയ് ജോഫിൻ അക്കാഡമിക് കോ ഓർഡിനേറ്റർമാരായ ശശിധരൻ, ഉഷാ ഷേണായ്. അജയ് മേനോൻ, ഷീജ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. അദ്ധ്യാപിക മരീഷയുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിലാണ് ജലഗുണനിലവാര പരിശോധന നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |