SignIn
Kerala Kaumudi Online
Friday, 23 October 2026 2.26 PM IST

ചെറായി ബീച്ചിൽ കടൽമിഴി തീരദേശ സർഗയാത്ര

bharath

കൊച്ചി: തീരദേശ മേഖലയിലെ കലാപ്രതികളുടെ സർഗശേഷി പരിപോഷിപ്പിക്കാൻ സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലെ ഭാരത് ഭവൻ സംഘടിപ്പിക്കുന്ന കടൽമിഴി തിരദേശ സർഗയാത്ര 17മുതൽ 19വരെ ചെറായി ബീച്ചിൽ നടക്കും. സംസ്ഥാനത്തെ 9 തീരദേശ ജില്ലകളിലെ 46 തീരമണ്ഡലങ്ങളിൽ സഞ്ചരിക്കുന്ന സർഗയാത്രയുടെ ഭാഗമാണ് പരിപാടി. ദിവസവും വൈകിട്ട് 5മുതൽ രാത്രി 10 വരെ പരമ്പാരഗത കലാരൂപങ്ങൾ അവതരിപ്പിക്കും. വേദിയിൽ അവതരിപ്പിക്കുന്ന കലാപരിപാടികൾ ചിത്രീകരിച്ച് നവമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കും.

കലാപ്രതിഭകൾക്ക് 3000രൂപവീതം പാരിതോഷികവും നൽകും. തീരദേശങ്ങളിലെ വിവിധ മേഖലകളിൽ സംഭാവനകൾ അർപ്പിച്ച മുതിർന്ന വ്യക്തികളേയും സവിശേഷ വ്യക്തിത്വങ്ങളേയും ആദരിക്കും. ഇതോടൊപ്പം ലളിതകലാ അക്കാഡമിയുടെ സഹകരണത്തോടെ കടൽ ജീവിതങ്ങൾ പ്രമേയമാക്കിയ ഗ്രാഫിറ്റി ലൈവ് ആർട്ട്, ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ ഒരുക്കുന്ന ചലച്ചിത്ര പ്രദർശനം, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടും ബൂക്ക് മാർട്ടും ഒരുക്കുന്ന പുസ്തകോത്സവം, മത്സ്യഫെഡിന്റെ കടൽരുചി ഫുഡ്ഫെസ്റ്റ്, യുവജനോത്സവങ്ങളിൽ വിജയതിലകം അണിഞ്ഞ കൗമാരക്കാരുടെ കലാവിരുന്ന് എന്നിവയുമുണ്ടാകും. സംഘാടക സമിതി ചെയർമാൻ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, ജനറൽ കൺവീനറും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുമായ മാജി ജോസ്
എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 17 ന് ഉദ്ഘാടനം

17ന് വൈകിട്ട് 5ന് മന്ത്രി പി.രാജീവ് സർഗയാത്ര ഉദ്ഘാടനം ചെയ്യും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഭാരത് ഭവൻ അംഗം സെക്രട്ടറി പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ പങ്കെടുക്കും.

 ഇവ അവതരിപ്പിക്കും

കടൽവഞ്ചിപ്പാട്ടുകൾ

അണ്ണാവിപ്പാട്ട്

പുത്തൻപാന

അമ്മാനപ്പാട്ട്

ദേവസ്തവിളി

 പരിചമുട്ടുകളി

 മാർഗംകളി

 ശ്ലാമകരോൾ

ചവിട്ടുനാടകം

പിച്ചപ്പാട്ട്

 മീൻപാട്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL