
കോലഞ്ചേരി: ശുദ്ധമായ കള്ള് നൽകുമെന്ന് പ്രലോഭിപ്പിച്ച് അന്യ സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോണും പണവും കവർന്ന കേസിൽ തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്തിനെ (21) പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. കക്കാട്ടുപാറ ഷാപ്പിൽ വച്ചാണ് ആന്ധ്രപ്രദേശ് സ്വദേശിയെ പരിചയപ്പെട്ടത്. ഇരുപ്പച്ചിറ ഷാപ്പിൽ നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് അജിത്തിന്റെ ബൈക്കിൽ ഷാപ്പിലെത്തിച്ച് കള്ള് വാങ്ങി നൽകി. ആന്ധ്ര സ്വദേശി പൂസായതോടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നോക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്‌തെടുത്തു. പിന്നീട് ബൈക്കിൽ കയറ്റി ഇടയ്ക്ക് വച്ച് വാഹനം നിറുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത് ഇയാളെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഡിവൈ.എസ് .പി വി.ടി. ഷാജന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ കെ പി ജയപ്രസാദ്, എസ് .ഐമാരായ കെ.ജി. ബിൻസി, ജി. ശശിധരൻ, സി.ഒ. സജീവ്, എ. എസ്.ഐമാരായ കെ.കെ., സുരേഷ് കുമാർ, മനോജ് കുമാർ, സീനിയർ സി.പി.ഒമാരായ പി.ആർ. അഖിൽ, ആനന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |