
മട്ടാഞ്ചേരി: കരുവേലിപ്പടിയിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങളുടെ ചില്ലുകൾ തകർത്ത സംഭവത്തിൽ മട്ടാഞ്ചേരി പുതിയ റോഡ് സ്വദേശി റുബീഷിനെ (30) പൊലീസ് പിടികൂടി. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്ര്. ഇയാൾ മാനസിക രോഗിയാണെന്ന് പൊലീസ് വ്യക്തമാക്കി. കരുവേലിപ്പടി ആർ.കെ. പിള്ള റോഡിൽ നാല് കാറുകളുടെയും ഒരു ഓട്ടോയുടെയും ചില്ലുകളാണ് വ്യാഴാഴ്ച പുലർച്ചെ നാലോടെ തകർത്തത്. മൈത്രി നഗറിൽ സഫ്വാൻ, ഹനീഫ്, ഉവൈസ് എന്നിവരുടേതാണ് കാറുകൾ. മുഹമ്മദ് സമീറിന്റേതാണ് ഓട്ടോറിക്ഷ.കൂടാതെ കരുവേലിപ്പടി സിവിൽ സപ്ളൈസിന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിന്റെയും ചില്ലും തകർത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |