
അങ്കമാലി: ചിത്രശാല ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 19-ാം മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവവും അങ്കമാലിയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ 50-ാമത് വാർഷികവും 27, 28, മാർച്ച് ഒന്ന് തീയതികളിൽ സി.എസ്.എ ഹാളിലും കാർവിൽ മാമാങ്കത്തിലുമായി നടക്കും. 27 ന് വൈകിട്ട് 5ന് സി.എസ്.എ യിൽ ഉദ്ഘാടനവും തുടർന്ന് രണ്ടു ദിവസങ്ങളിൽ മാമാങ്കത്തിൽ സിനിമാ പ്രദർശനവും നടക്കും. ചലച്ചിത്രോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. അഡ്വ.ജോസ് തെറ്റയിൽ (ചെയർമാൻ) സി.പി.ദിവാകരൻ (കൺവീനർ) വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി വർഗീസ് അങ്കമാലി, കെൻ ഡേവീസ്, കെ.കെ സുരേഷ്, പ്രൊഫ. മോളി ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |