
കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിന് വജ്ര ജൂബിലി വർഷത്തിലെ യു.ജി.സി നാക്ക് അക്രിഡിറ്റേഷനിൽ എ.ഡബിൾ പ്ലസ് ഗ്രേഡ് ലഭിച്ചു. മിസോറാം സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. പ്രഭാകർ രത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ നാക് സംഘം നാലാമത് അക്രഡിറ്റേഷൻ സൈക്കിളിന്റെ ഭാഗമായി പരിശോധന നടത്തിയിരുന്നു. അക്കാഡമിക് മികവുകൾ, അദ്ധ്യാപന രീതി, പശ്ചാത്തല സൗകര്യം, പഠനോപകരണങ്ങളുടെ ലഭ്യത തുടങ്ങിയ മേഖലയും പരിശോധിച്ചതിന് ശേഷമാണ് ഗ്രേഡ് നൽകിയത്. അഭിമാനാർഹമായ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരെയും അനദ്ധ്യാപകരെയും സെക്രട്ടറി ഡോ. വിജു ജേക്കബ്, ചെയർമാൻ ബാബു പോൾ, ട്രഷറർ ഡോ. ശശി ഏളൂർ എന്നിവർ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |