
ആലുവ: ശ്രീമൻ നാരായണൻ മിഷൻ നടപ്പാക്കുന്ന 'എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ’ പദ്ധതിയുടെ ഭാഗമായി
പക്ഷികൾക്ക് കുടിവെള്ളം നൽകുന്നതിനായി മൺപാത്രങ്ങൾ വിതരണം ചെയ്യുന്ന മഹാപരിക്രമണം മുപ്പത്തടത്ത് മന്ത്രി പി. രാജീവ് ഫ്ളാഗ് ഓഫ് ചെയ്തു. 14 ജില്ലകളിലായി 1001 കേന്ദ്രങ്ങളിൽ വാഹനമെത്തി മൺപാത്രങ്ങൾ വിതരണം ചെയ്യും. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. ശശി, ശ്രീമൻ നാരായണൻ, ശശിധരൻ കല്ലേരി, വി.കെ. ഷാനവാസ്, വി.കെ. ശിവൻ, ഉല്ലാസ് കുമാർ, സി.ആർ. ബാബു, പികെ. പ്രകാശൻ, എസ്. ആന്റണി, എച്ച്.സി. രവീന്ദ്രൻ, കസ്തൂർബ സുന്ദരി, പി.എൻ. പുണ്യ, കൃഷ്ണരാജ്, അമൃത പ്രീതം, ഹരിശ്രീ ബാബുരാജ്, കെ.പി. മുകുന്ദൻ, നീലകണഠൻ തിരുമേനി തുടങ്ങിയവർ പങ്കെടുത്തു.
സേവനം മാതൃക: മന്ത്രി പി. രാജീവ്
പ്രകൃതി സംരക്ഷണ കാര്യത്തിൽ ശ്രീമൻ നാരായണൻ വ്യക്തിയല്ല, പ്രസ്ഥാനമായി മാറിയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വർഷങ്ങളായി തുടരുന്ന സേവനം പൊതുസമൂഹത്തിനാകെ മാതൃകയാണ്. ആര്യവേപ്പ് വിതരണവും വൃക്ഷയജ്ഞവുമെല്ലാം കഴിഞ്ഞാണ് പക്ഷികൾക്കായി മൺപാത്ര വിതരണം നടത്തുന്നത്. ഇദ്ദേഹത്തെ പോലുള്ളവർ പൊതുസമൂഹത്തിന്റെ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു. ശ്രീമൻ നാരായണന്റെ സേവനങ്ങളെ മുൻനിറുത്തി മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |