
കൊച്ചി: 18 വയസിന് മുകളിൽ പ്രായമുള്ള ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി കഴിഞ്ഞ 11 വർഷമായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് ലാപ്സായി പോയത് പ്രതിഷേധാർഹമാണെന്ന് ഭിന്നശേഷി വിദ്യാർത്ഥികളുടെ സ്കൂൾ, അദ്ധ്യാപക, രക്ഷകർതൃ സംഘടനകളുടെ സംയുക്ത സമരസമിതി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് നാളെ സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ സുശീല കുര്യച്ചൻ, എം.സി. ജോസഫ്, ദീപ ബിജു, മിനി മോഹൻ, സി.സുദീപ, സി. ജയ മരിയ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |