
കൊച്ചി: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള 7 ക്വാളിറ്റി മോണിറ്റർമാരെ ഒരു വർഷത്തേക്കാണ് എംപാനൽ ചെയ്ത് നിയമിക്കുന്നത്. വിവിധ വകുപ്പുകളുടെ സിവിൽ-അഗ്രികൾച്ചറൽ എൻജിനിയറിംഗ് വിഭാഗത്തിൽ അസി. എൻജിനിയർ കുറയാത്ത തസ്തികയിൽ നിന്ന് വിരമിച്ചവരായിരിക്കണം . പ്രായം 65 വയസിൽ താഴെ. വേതനം 21825 രൂപ. ഉദ്യോഗാർത്ഥികൾ 28ന് വൈകിട്ട് 5ന് മുമ്പായി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പോവർട്ടി അലിവിയേഷൻ യൂണിറ്റ്, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, പിൻ 682030 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് : 04842421355
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |