SignIn
Kerala Kaumudi Online
Friday, 23 October 2026 9.53 AM IST

മയക്കുമരുന്നിന് മുന്നിൽ ജീവിതം അടിയറവ് വച്ചവൻ

drug

കോലഞ്ചേരി: നാല് വർഷങ്ങൾക്കു മുമ്പാണ് സംഭവം. പുത്തൻകുരിശ് സ്വദേശി വയസ് 17, പിതാവ് വർഷങ്ങളായി വിദേശത്തായിരുന്നു. നാട്ടിലെത്തിയ പിതാവ് ചില കുടുംബ പ്രശ്നങ്ങളുമായി ഭാര്യയുമായി അകന്ന് സമീപത്തുള്ള മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറി. ഇവർക്കുള്ള ഒറ്റ മകൻ. പ്ളസ് ടു കഴിഞ്ഞതോടെ മകന് വിദേശത്ത് പോകണമെന്നായിരുന്നു ആഗ്രഹം. ജർമനിയിൽ ഉപരിപഠനത്തിനുള്ള അഡ്മിഷൻ ശരിയാക്കി കാത്തിരിക്കുന്നതിനിടയിൽ മകന്റെ സുഹൃത്തിന്റെ പിറന്നാൾ പാർട്ടിയാണ് ജീവിതം തകർത്തത്. പാർട്ടി അടിപൊളിയാക്കാൻ മകൻ പോയത് എം.ഡി.എം.എയുമായാണ്. പുത്തൻകുരിശ് പൊലീസിന്റെ വാഹനപരിശോധനക്കിടെ സ്കൂട്ടർ പരിശോധിച്ചപ്പോൾ സീറ്റിനടിയിൽ പ്ളാസ്റ്റിക് കവറിൽ സൂക്ഷിച്ച എം.ഡി.എം.എ കണ്ടെടുത്തു. ഇരുവരും റിമാൻഡിലായി.

മകന്റെ കേസിനായി പിതൃ സ്വത്തിന്റെ നല്ലൊരു ഭാഗം വിറ്റു. തിരിച്ചുപോകാനാവാതെ പിതാവിന്റെ ജോലിയും പോയി. മൂന്നു മാസത്തിനു ശേഷം ജയിലിൽ നിന്നുമിറങ്ങിയ മകൻ എത്തിയത് കഠാരയുമായാണ്. തന്റെ ജീവിതം കളഞ്ഞത് പിതാവാണെന്നായിരുന്നു മകന്റെ വാദം. മുന്നോട്ടുള്ള ജീവിതത്തിന് 25 വർഷക്കാലം വിദേശത്ത് ചോര നീരാക്കി ഉണ്ടാക്കിയ വീടും സ്ഥലവും തന്റെ പേരിൽ വേണമെന്നായിരുന്നു ആവശ്യം. ഭീഷണി തുടർന്നതോടെ വീടും സ്ഥലവും എഴുതി നൽകി. പിതാവ് പുതിയൊരു ജോലി തേടി വിദേശത്തേയ്ക്ക് മടങ്ങി.

അമ്മയുമൊന്നിച്ച് വീട്ടിൽ തുടർന്ന മകൻ അമ്മയെ കൂടി ഒഴിവാക്കാൻ വീണ്ടും ഭീഷണി പ്രയോഗമായി. സഹികെട്ട് അമ്മ സ്വന്തം വീട്ടിലേയ്ക്ക് പോയി. വൈകാതെ വീടും സ്ഥലവും വിറ്റ് മകനും നാടു വിട്ടു. പരസ്പരം ബന്ധപ്പെടാറില്ലാത്തതിനാൽ മകൻ എവിടെയാണെന്ന് പിതാവിനും അറിയില്ല. ആറു മാസം മുമ്പ് നാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം മകനെ അന്വേഷിക്കാൻ ഒരിടം ബാക്കിയില്ല.

 ബോധവത്കരണം കാര്യക്ഷമമാക്കി

കോളേജുകളിലും സ്കൂളുകളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അടുത്തയിടെ പുത്തൻകുരിശ് സബ് ഡിവിഷനു കീഴിൽ പിടികൂടിയ മയക്കുമരുന്നു കേസുകളിലെ പ്രതികൾ എല്ലാവരും അന്യ സംസ്ഥാന തൊഴിലാളികളാണ്. ഇത്തരക്കാരുടെ വില്പന തടയുന്നതിന്റെ ഭാഗമായി മഫ്തിയിൽ പൊലീസിനെ നിയോഗിച്ച് ക്യാമ്പുകളിൽ പരിശോധന നടത്തുന്നുണ്ട്.

മഫ്തിയിൽ പൊലീസ് പരിശോധന ശക്തമാണ്. റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെയും പരിശോധനയുണ്ട്. സ്കൂളുകളിലും കാര്യക്ഷമമാക്കും.

വി.ടി.ഷാജൻ

പുത്തൻകുരിശ് ഡിവൈ.എസ്.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL