SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 PM IST

വാസ്തുകലാ പ്രദർശനം

wasthukala

കൊച്ചി: കോഴിക്കോട് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി മാർച്ച് 1, 2 തീയതികളിൽ പനമ്പിള്ളി നഗറിലെ റോട്ടറി ക്ലബ് ഹാളിൽ വാസ്തുകലാ പ്രദർശനം നടത്തും. പരിവർത്തനത്തിന്റെ വാസ്തുകല : ചില ദക്ഷിണേഷ്യൻ കാഴ്ച്ചകൾ എന്ന പ്രദർശനത്തിൽ പൊതുയിടങ്ങളിലെ ഭൗതിക സൗകര്യങ്ങളിലും ലാൻഡ്‌സ്‌കേപ്പുകളിലും നിർമിതികൾ നടത്തുന്ന 41 വാസ്തുകലാ ആവിഷ്‌കാരങ്ങളാണ് പ്രദർശിപ്പിക്കുക. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിലെ നിർമ്മാണ രീതികൾ പ്രദർശനത്തിലൂടെ കണ്ടറിയാം. ആർക്കിടെക്ടുമാരായ രാഹുൽ മെഹ്രോത്ര, ദേവശ്രീ ഷാ, പ്രണവ് തോലെ എന്നിവരാണ് ക്യൂറേറ്റർമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL