
തൃപ്പൂണിത്തുറ: ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ മൈ കേരള ടുറിസം അസോസിയേഷൻ (എം.കെ.ടി.എ) സംഘടിപ്പിക്കുന്ന 2-ാമത് രജിത മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് നാളെ രാവിലെ 10 ന് തൃക്കാക്കര എ.സി.പി പി.വി. ബേബി ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ പൂജ ഗ്രീൻഫീൽഡ് ഗ്രൗണ്ടിൽ 25 വരെ നടക്കുന്ന ടൂർണമെന്റിൽ തായ്ലന്റ്, മലേഷ്യ, ബാലി, ഇന്തോനേഷ്യ തുടങ്ങി 32 ടീമുകൾ പങ്കെടുക്കും. ജേതാക്കൾക്ക് ഒന്നരലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 75,000 രൂപയും ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും. സെമി ഫൈനലിസ്റ്റുകൾക്ക് 15,000 രൂപ വീതവും ഓരോ മത്സരങ്ങളിലും മികവ് പുലർത്തുന്നവർക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകുമെന്ന് എം.കെ.ടി.എ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി എസ്. ദിലീപ്കുമാർ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |