SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

ഋതംഭര ട്രസ്റ്റിന്റെ ശിവരാത്രിയാഘോഷം

shiva

കൊച്ചി: വാഗമൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഋതംഭര ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 26ന് വേവ്സ് ഒഫ് ബ്ലിസ് എന്ന പേരിൽ ശിവരാത്രി ആഘോഷം സംഘടിപ്പിക്കും. കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ രാവിലെ 9 മുതൽ ശങ്കരാചാര്യർ രചിച്ച സൗന്ദര്യലഹരിയെ ആസ്പദമാക്കിയുള്ള പരിപാടികൾ നടക്കും. ശ്രീജിത് പണിക്കർ, ശങ്കു ടി. ദാസ് തുടങ്ങിയവർ പങ്കെടുക്കും. ജെ. നന്ദകുമാറും സ്വാമി നരസിംഹാനന്ദയും പ്രഭാഷണം നടത്തും. മേതിൽദേവികയുടെ മേഹിനിയാട്ടം, സംഗീതനിശ എന്നിവ അരങ്ങേറും. നടി ഗായത്രി അരുൺ, വിപിൻ കൂടത്തിൽ, സച്ചിൻ എസ് കുമാർ, ദീപ ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തി​ൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL