SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

പാവ്‌സം പാർട്ടി നാളെമുതൽ

pet

കൊച്ചി: പെറ്റ് ഫെസ്റ്റിവലായ മുത്തൂറ്റ് ഫിൻകോർപ്പ് പാവ്‌സം പാർട്ടി 22,23 തീയതികളിലായി തേവര എസ്.എച്ച് കോളേജ് ലേക് വ്യൂ ഗ്രൗണ്ടിൽ നടക്കും. ഫെസ്റ്റിവൽ നാളെ വൈകിട്ട് 6.30ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. വളർത്തുമൃഗങ്ങൾക്കായി ദത്തെടുക്കൽ, സൗജന്യ വാക്സിനേഷൻ, ആരോഗ്യ പരിശോധന, വിവിധ ഗെയ്മുകൾ, എക്സോട്ടിക്ക് പെറ്റ്സിന്റെ പ്രദർശനവും നടക്കും. വളർത്തുമൃഗങ്ങൾക്കായി പ്ലേഗ്രൗണ്ട്, സ്വിമ്മിംഗ് പൂൾ, ഫോം പാർട്ടി, സ്കേറ്റിംഗ്, സോപ്പി ഫുട്ബാൾ എന്നിവയും സംഘടിപ്പിക്കും.

കുട്ടികൾക്കായി കാ‌ർണിവൽ സ്റ്റാൾ, ഫുട്കോർട്ട്, വിവിധ വിനോദ പരിപാടികൾ, സംഗീത വിരുന്ന് എന്നിവയും ഉണ്ടാകും. രജിസ്ട്രേഷൻ ഫീസ്: 199. വിവരങ്ങൾക്ക്: 9037111371. വാർത്താസമ്മേളനത്തിൽ തരൺ, ഡോണ ഡെന്നി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PETS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL