
കൊച്ചി: നോൺ ജേർണലിസ്റ്റ് പെൻഷനേഴ്സ് യൂണിയൻ (എൻ.ജെ.പി.യു) രജതജൂബിലി ആഘോഷങ്ങൾ 23ന് കലൂർ റിന്യൂവൽ സെന്ററിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 'ഭരണഘടനയും സമകാലിക രാഷ്ട്രീയവും മാദ്ധ്യമങ്ങളും' എന്ന വിഷയത്തിൽ മാദ്ധ്യമ സെമിനാറും നടക്കും. നാളെ രാവിലെ ഒമ്പതു മുതൽ രണ്ടുവരെ കാക്കനാട് എൻ.ജി.ഒ കോർട്ടേഴ്സ് പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിൽ സൗജന്യ മെഗാ നേത്ര ചികിത്സാ ക്യാമ്പ് തൃക്കാക്കര എ.സി.പി പി.വി. ബേബി ഉദ്ഘാടനം ചെയ്യും. കാലടി ശ്രീ ഭവാനി ഫൗണ്ടേഷന്റെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ്. ജില്ലാ പ്രസിഡന്റ് എം.ജെ. ബെൽത്തസർ, ജില്ലാ സെക്രട്ടറി സി.ഇ. മോഹനൻ, പി.പി. പ്രകാശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |