
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്ന ജസ്റ്റീസ് ബഞ്ചമിൻ കോശി അദ്ധ്യക്ഷനായ കമ്മിഷൻ റിപ്പോർട്ട് സമ്പൂർണമായി പ്രസിദ്ധീകരിക്കണമെന്ന് കേരള റീജിയൻ ലത്തീൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി ) നിർവ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ശുപാർശകൾ നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. നടപടികൾ എന്തെല്ലാമാണെന്ന് സർക്കാർ വ്യക്തമാക്കണം. പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ.ഡോ. ജിജു ജോർജ് അറക്കത്തറ, മുൻ ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, സെക്രട്ടറിമാരായ മെറ്റിൽഡ മൈക്കിൾ, പാട്രിക് മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |