
വൈപ്പിൻ: എളങ്കുന്നപ്പുഴ ബ്രൈറ്റ് ഇൻഡോ പെട്രോൾപമ്പിൽ നിന്ന് 75,000 രൂപയും നായരമ്പലം തയ്യേഴത്ത് ലെയ്ൻ നയാര പെട്രോൾ പമ്പിൽ നിന്ന് 17,000 രൂപയും മോഷ്ടിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം.
ബൈക്കിലെത്തിയ രണ്ടു പേർ നായരമ്പലത്ത് പമ്പ് ഓഫീസിന്റെ ഷട്ടർ പൂട്ട് തകർത്തു അകത്തു കയറി മേശവലിപ്പിൽ നിന്ന് പണം മോഷ്ടിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചയാൾ പുറത്ത് നിന്ന് പരിസരം വീക്ഷിക്കുകയും തൊപ്പിധരിച്ച യുവാവ് അകത്ത് കയറി മോഷണം നടത്തുന്നതുമായ ദൃശ്യം സി.സിടിവിയിൽ ലഭിച്ചിട്ടുണ്ട്. ഇതേ രീതിയിലായിരുന്നു എളങ്കുന്നപ്പുഴയിലെ പെട്രോൾ പമ്പിലെമോഷണവും. ഞാറയ്ക്കൽ പൊലീസും വിരലടയാള വിദഗ്ദ്ധരുമെത്തി അന്വേഷണം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |