
മൂവാറ്റുപുഴ: കേരളം ഇന്ത്യയിലല്ലേയെന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര അവഗണനയ്ക്കെതിരെ സി.പി.എം 25 ന് നടത്തുന്ന എറണാകുളം ബി.എസ്.എൻ.എൽ ഓഫീസ് ഉപരോധത്തിന് മുന്നോടിയായി സി.പി. എം മൂവാറ്റുപുഴ ഏരിയ കാൽ നടജാഥ തുടങ്ങി. ജില്ലാ കമ്മിറ്റി അംഗംഅഡ്വ. എൻ. സി. മോഹനൻ ജാഥ ക്യാപ്ടൻ അഡ്വ. അനീഷ് എം. മാത്യുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ആരക്കുഴ ലോക്കൽ സെക്രട്ടറി ബിനോയ് ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ എട്ടിന് വാഴക്കുളത്ത് കല്ലൂർക്കാട് കവലയിൽ നിന്ന് തുടങ്ങുന്ന ജാഥ പര്യടനം സി.പി. എം ജില്ലാ കമ്മിറ്റി അംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |