
ആലുവ: ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് എം.ഇ.എസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി എടത്തല എം.ഇ.എസ് കോളേജിൽ സംഘിപ്പിച്ച ജില്ലാതല ഇന്റർ കോളേജിയേറ്റ് ക്വിസ് മത്സരത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ എസ്. ബാനുലാൽ, ഗോകുൽ തേജസ് മേനോൻ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലെ ജോയൽ ബാബു, നീരജ് രഞ്ജിത്ത് എന്നിവർ രണ്ടാം സ്ഥാനവും തൃക്കാക്കര ഭാരത് മാതാ കോളേജിലെ ആൽബിൻ ദേവസി, പി.എസ്. സഹീറ എന്നിവർ മൂന്നാം സ്ഥാനവും നേടി. എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എച്ച്. മുഹമ്മദ് നിസാർ സമ്മാനദാനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |