
കൊച്ചി: അന്യസംസ്ഥാനക്കാരായ മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ തുടർ ചികിത്സകൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശ പ്രകാരമാണിത്.
ഇന്നലെ രാവിലെ പത്തരയോടെ ലൂർദ്ദ് ആശുപത്രിയിൽ നിന്ന് ജനറൽ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പരിചരിക്കാൻ ശിശുരോഗ വിഭാഗം മേധാവി ഡോ. വിനീതയുടെയും ശിശുരോഗ വിദഗ്ദ്ധ ഡോ. വിജിയുടെയും നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. സൂപ്രണ്ട് ഡോ.ആർ. ഷഹീർ ഷായുടെ മേൽനോട്ടത്തിലാകും ചികിത്സ. 25 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെടാൻ ഒരു മാസത്തെയെങ്കിലും ഐ.സി.യു പരിചരണം വേണമെന്നാണ് വിലയിരുത്തൽ. ജനന സമയത്ത് 950 ഗ്രാം തൂക്കമുണ്ടായിരുന്ന കുഞ്ഞ് ഇപ്പോൾ ഒരു കിലോയിലേറെയുണ്ട്.
ചികിത്സാ പുരോഗതി സംബന്ധിച്ച് സൂപ്രണ്ട് ആഴ്ചയിലൊരിക്കൽ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് കൈമാറും.
ഏഴാം മാസത്തിൽ ജനിച്ച കുഞ്ഞിനെയാണ് കോട്ടയത്തെ ഫിഷ്ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശി കഷാ മംഗളേശ്വർ- രഞ്ജിത ദമ്പതികൾ ലൂർദ്ദിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് കടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |