
മുളന്തുരുത്തി: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് നേതൃത്വത്തിൽ തുരുത്തിക്കര വെട്ടിക്കുളം മറ്റപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേശതാലപ്പൊലി മഹോത്സവത്തോട് അനുബന്ധിച്ച് വായ്പ മേള സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് എം.പി. ഉദയൻ വായ്പാ മേള ഉദ്ഘാടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി എ.കെ. കുമാരൻ, ബാങ്ക് ബോർഡ് അംഗങ്ങളായ ലേഖ ഷാജി, ലിജോ ജോർജ്, ബ്രാഞ്ച് മാനേജർ ആദർശ് എം. സുരേഷ്, പി.ഡി രമേശൻ, വി.കെ. വേണു, പി.എൻ. പുരുഷോത്തമൻ, സൗമ്യ എ.കെ, അശ്വതി ഇ. എസ്, അംബിക രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |