
തൃപ്പൂണിത്തുറ: പഞ്ചായത്ത് മർച്ചന്റ്സ് യൂണിയൻ കെ.വി.വി.ഇ.എസ് ഉദയംപേരൂർ യൂണിറ്റ് വൈക്കം റോഡ് വികസനവുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റുന്നതിനും അർഹതപ്പെട്ട നഷ്ടപരിഹാരം നേടി എടുക്കുന്നതിനുമുള്ള വിശദീകരണ യോഗം വ്യാപാര ഭവനിൽ ജില്ലാ സെക്രട്ടറിയും ജില്ലാ പുനരധിവാസ ആക്ഷൻ കൗൺസിൽ ജോ. കൺവീനറുമായ ഷാജഹാൻ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. സജീവ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സന്തോഷ് ജോസഫ്, ട്രഷറർ എൻ.ആർ. ഷാജി, സെക്രട്ടറി പാർത്ഥൻ കുമാരമംഗലം, ബിനുരാജ് കലാപീഠം എന്നിവർ സംസാരിച്ചു. കൂടുതൽ സമരപരിപാടികൾ സംഘടപ്പിക്കും. പെരുംതൃക്കോവിൽ മുതൽ പൂത്തോട്ട വരെയുള്ള 150 ഓളം വ്യാപാരികൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |