
കൊച്ചി: ഇന്ത്യയിൽ കൂടിവരുന്ന ജീവിതശൈലീ രോഗ മരണങ്ങളിൽ 27 ശതമാനവും ഹൃദ്രോഗം മൂലമാണെന്ന് ഇന്ത്യൻ അക്കാഡമി ഒഫ് എക്കോകാർഡിയോഗ്രഫി സംസ്ഥാന സമ്മേളനത്തിൽ വിദഗ്ദ്ധർ. സമ്മേളനം ദേശീയ പ്രസിഡന്റ് ഡോ.ആർ.മണിവസാഗം ഉദ്ഘാടനം ചെയ്തു. എക്കോകാർഡിയോഗ്രാഫി വഴി ഹൃദയത്തിലെ ഘടനാവൈകല്യങ്ങൾ കണ്ടുപിടിക്കുന്നതടക്കമുള്ള നൂതന ചികിത്സാരീതികളെക്കുറിച്ചുള്ള ചർച്ചകളും ശിൽപശാലകളും ഉണ്ടാകും. 40 പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇന്നു സമാപിക്കും. പ്രൊഫ.ഡോ.രാജൻ മാഞ്ഞുരാൻ, ഡോ.ജോർജ് തയ്യിൽ, ഡോ.കെ.ശിവപ്രസാദ്,ഡോ.സുനിത വിശ്വനാഥൻ, ഡോ.എസ്.പ്രവീൺ, ഡോ.ഗംഗ വേലായുധൻ, ഡോ.ബിനോ ബെഞ്ചമിൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |