
കൊച്ചി: അവയവമാറ്റ പ്രക്രിയയിലെ പരിശോധനകൾ വേഗത്തിലാക്കാൻ പുളിക്കൽ മെഡിക്കൽ ഫൗണ്ടേഷൻ ആരംഭിച്ചിട്ടുള്ള അഡ്വാൻസ് സെന്റർ ഫോർ ട്രാൻസ്പ്ളാന്റ് ഇമ്മ്യൂണോളജി ആൻഡ് മോളിക്കുലാർ സയൻസ് (ആക്റ്റിമോസ്) ശില്പശാല സംഘടിപ്പിച്ചു. 250ലേറെ വിദഗ്ദ്ധർ സംബന്ധിച്ചു. പാലാരിവട്ടം ഹോട്ടൽ എംപ്രസിൽ ഡോക്ടർ വി.വി. ബാക്ഷി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ ഡോ.പി.വി. ലൂയിസ് അദ്ധ്യക്ഷനായി. മെഡിക്കൽ ട്രസ്റ്റിലെ മെഡിക്കൽ ആൻഡ് കൊമേഷ്യൽ ഡയറക്ടർ ഡോ.പി.വി. തോമസ്, ഡോ. അന്റോണിയോ പോൾ, ഡോ. അർപ്പിത റായി ചൗധരി, ഡോ. മോഹന്‍ദാസ് മുരുകേശൻ, ഡോ. മാമൻ എം. ജോൺ, ഡോ. മുഹമ്മദ് ഇക്ബാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |