SignIn
Kerala Kaumudi Online
Friday, 23 October 2026 3.29 AM IST

16,562 കുടുംബങ്ങൾക്ക് കിടപ്പാടമില്ല സാാാാർ !

home

കൊച്ചി: വിവിധ സർക്കാരുകൾ ശതകോടികൾ ഒഴുക്കിയിട്ടും സംസ്ഥാനത്ത് കിടപ്പാടമില്ലാത്ത പട്ടിക വർഗ കുടുംബങ്ങളുടെ എണ്ണം കേട്ടാൽ ഉള്ളുലയും. കേരളം മാറ്റത്തിന്റെ പാതയിലാണെന്ന് സർക്കാരുകൾ അവകാശപ്പെടുമ്പോഴും 5,736 പട്ടികവർഗ കുടുംബങ്ങൾക്ക് ഇന്നും തലചായ്ക്കാൻ കൂരയില്ല. ഭൂമിയുണ്ടെങ്കിലും വീടില്ലാത്ത കുടുംബങ്ങളുടെ എണ്ണവും ഇതിലുമിരട്ടിയാണ്. 10,777 കുടുംബങ്ങൾ. ആകെ ഭവനരഹിതർ 16,562. സംസ്ഥാനത്താകെ 1,49,129 കുടുംബങ്ങൾ.

കഴിഞ്ഞ ആറുവർഷത്തിനിടെ 443.39 കോടി രൂപയാണ് ഭൂമിനൽകാൻ വിവിധ ബഡ്ജറ്റുകളിൽ നീക്കിവച്ചത്. ഇതിൽ 2016, 2017 കാലയളവിൽ വകയിരുത്തിയ തുകയിൽ നിന്ന് ഒരു രൂപ പോലും ഭൂമി വാങ്ങാനായി ചെലവഴിച്ചില്ല. മറ്റ് വർഷങ്ങളിൽ വകയിരുത്തിയ കോടികളിൽ നിന്ന് ഭൂമിവാങ്ങാൻ ചെലവഴിച്ചത് തുച്ഛമായ തുകയുമായിരുന്നു. സർക്കാർ രേഖയിൽ പറയുന്ന കണക്ക് തെറ്റാണെന്ന് ആദിവാസി ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനാ ഭാരവാഹികൾ പറയുന്നു.

 വീടിലാത്തവർ കണക്കിലുമേറെ

2001ലെ കണക്കെടുപ്പിൽ സംസ്ഥാനത്ത് 52,000 ആദിവാസി കുടുംബങ്ങൾ ഭൂരഹിതരായുണ്ടായിരുന്നു. വീടില്ലാത്തവർ ഇതിലുമധികമുണ്ട്. പിന്നീട് ഇതുവരെ 15,000 മുതൽ 20,000 കുടുംബങ്ങൾക്ക് ഭൂമി ലഭിച്ചിട്ടുണ്ടെന്ന് കണക്കാക്കിയാലും സർക്കാർ പറയുന്നത്രയും കുടുംബങ്ങൾക്ക് മാത്രമല്ല വീടും ഭൂമിയും ഇല്ലാത്തത്. വയനാട് മാത്രം വീടില്ലാത്തവരുടെ കണക്ക് 20000ലധികം വരുമെന്നും സംഘടനാ നേതൃത്വം സാക്ഷിപ്പെടുത്തുന്നു.

 6 വർഷത്തിൽ 368 കുടുംബങ്ങൾക്ക് ഭൂമി


സംസ്ഥാനത്ത് ലാൻഡ് ബാങ്ക് പദ്ധതിയിലൂടെ ആറ് വർഷത്തിനിടെ ഭൂമി ലഭിച്ചത് 368 കുടുംബങ്ങൾക്കാണ്. ആകെ വിതരണം ചെയ്തത് 66.53 ഏക്കർ ഭൂമി. ഗുണഭോക്തക്കളിൽ അധികവും വയനാട്ടുകാരാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് പിന്നിൽ. 2018 മുതൽ 2021വരെ പുനരധിവാസ മിഷൻ മുഖേനെ 173 പേർക്ക് 20.90 ഏക്കർ ഭൂമിയും വിതരണം ചെയ്തിട്ടുണ്ട്.

ഭൂവിതരണ പദ്ധതി ഗുണഭോക്താക്കൾ

 വർഷം, എണ്ണം
2019-20- 35
2020-21 - 73
2021- 22 -53
2022-23 - 145
2023-24 - 49
2024 -25- 19
(ലാൻഡ് ബാങ്ക് പദ്ധതി രേഖ)


 വർഷം - എണ്ണം
2018-19 - 171
2019- 20 -1
2020-21 -1


( പുനരധിവാസ വികസന മിഷൻ രേഖ)

സർക്കാർ കണക്കിൽ വിശ്വാസമില്ല. സംസ്ഥാനത്ത് ഇതിൽ കൂടുതൽ ഭൂരഹിതരും വീടില്ലാത്തവരുമായ പട്ടിക വർഗ കുടുംബങ്ങളുണ്ട്.

എം.ഗീതാനന്ദൻ

സ്റ്റേറ്റ് കോ ഓർഡിനേറ്റർ
ആദിവാസി ഗോത്രമഹാസഭ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL