
കൊച്ചി: ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഡ്വ. മാത്യൂ കുഴൽ നാടൻ എം.എൽ.എ പറഞ്ഞു. ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സൈക്രബ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.എൻ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡ് വിതരണം ബി.ജെ.പി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവനും ചികിത്സ ധനസഹായ വിതരണം മൂവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ പി.പി. എൽദോസും നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരൻ, ജനറൽ സെക്രട്ടറി എ. അൻസാർ, ഉപദേശക സമിതി ചെയർമാൻ ഒ.എം. ദിനകരൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |