കൊച്ചി: വില്പനയ്‌ക്കെത്തിച്ച എം.ഡി.എം.എയും കഞ്ചാവുമായി ഏഴുയുവാക്കൾ അറസ്റ്റിലായി. കോട്ടയം പനച്ചിക്കാട് തെക്കേടത്ത് ഫെലിക്‌സ് അലക്‌സ് കുര്യൻ (32), ഇടക്കൊച്ചി തുടിക്കാരൻ വീട്ടില്‍ നെവിൻ ജേക്കബ് (27), വൈറ്റില പൊന്നുരുന്നി പുലക്കണ്ടത്തിൽ കെ.എസ്. അരുൺ (28), പൊന്നുരുന്നി മായക്കരൻപറമ്പിൽ മുഹമ്മദ് ബെസാം (27), തമ്മനം കാപ്പാലിൽ വീട്ടിൽ പ്രണവ് പ്രസാദ് (30), അരൂർ അങ്കമാലിവെളി വീട്ടിൽ സച്ചിൻ (27), പൊന്നുരുന്നി മുക്കുടത്തുണ്ടി വീട്ടിൽ രാജേഷ് ചെല്ലപ്പൻ (31) എന്നിവരാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തമ്മനം നളന്ദറോഡിൽ റയാൻ സ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പ്രതികളുടെ പക്കൽനിന്ന് 24 ഗ്രാം എം.ഡി.എം.എയും 37 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇതിന് പുറമേ 8,500 രൂപയും ഡിജിറ്റൽ ത്രാസും ലഹരിമരുന്ന് സൂക്ഷിക്കുന്ന സിപ് ലോക്ക് കവറുകളും കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |